ഹൈദ്രാബാദ്: ജനിച്ചപ്പോൾ മുതൽ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഓടയിൽ ഉപേക്ഷിച്ചു. തെലങ്കാനയിലെ ജാൻഗോനിലാണ് സംഭവം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിക്കാനും യുവതി ശ്രമിച്ചു. കുട്ടിയെ കൂടാതെ രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് യുവതി കൊലപ്പെടുത്തിയത്.
കുട്ടിയുടെ ആഭരണങ്ങൾ തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചെന്നും അതിനിടെ കുട്ടി ഓടയിൽ തെറിച്ചു വീണു മരിക്കുകയായിരുന്നുവെന്നുമാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാൽ അന്വേഷണത്തിൽ ഇത് കള്ളമാണെന്ന് കണ്ടെത്തിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്‌തതോടെ യുവതി സത്യം തുറന്നു പറയുകയായിരുന്നു. ശാരീരിക അവശതയുള്ള കുഞ്ഞുമായി ജീവിക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്ന് യുവതി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: