ഇടുക്കി: അതിശക്തമായ മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെ നാളെ (ഓഗസ്റ്റ് അഞ്ച് വെള്ളി) രാവിലെ പത്തോടെ മുല്ലപ്പെരിയാറിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട്. വ്യാഴാഴ്ച്ച രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 136.5 അടിയായി ഉയർന്നു.
വ്യാഴാഴ്ച്ച രാവിലെ ആറിന് 135.15 അടിയായിരുന്ന ജലനിരപ്പാണ് രാത്രിയോടെ 136 അടി പിന്നിട്ടത്. അണക്കെട്ട് വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്.
ഇതോടെ അപ്രതിക്ഷിതമായി അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വര്‍ധിക്കുകയായിരുന്നു. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍റില്‍ 6391 ഘനയടി വീതം ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നെ വെളളത്തിന്‍റെ തോത് 1903 ഘനയടിയായി ഉയര്‍ത്തി.
അതേസമയം നിറഞ്ഞു കവിഞ്ഞൊഴുകുന്ന പെരിയാറിലേക്ക് മുല്ലപ്പെരിയാറിലെ ജലം എത്തുന്നതോടെ തീര പ്രദേശത്ത് വലിയ വെള്ളക്കെട്ടിനു സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
എട്ട് ജില്ലകളിൽ റെഡ് അലർട്ട്; വീണ്ടും തീവ്രമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയന്‍റെ മൃതദേഹമാണ് കരക്കടിത്തത്.
Post A Comment: