ഇടുക്കി: വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയായ 28 കാരി ഇടക്കാലത്ത് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതായും പിന്നീട് ഭർത്താവിനൊപ്പം മടങ്ങി എത്തുകയായിരുന്നുവെന്നുമാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ കുട്ടി കാമുകന്‍റെയാണോ, ഭർത്താവിന്‍റെയാണോയെന്ന കാര്യത്തിലും അവ്യക്ത തുടരുകയാണ്.
തൊടുപുഴ ഉടുമ്പന്നൂര്‍ മങ്കുഴിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ ഒന്നിന് അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിയത്. അപ്രതീക്ഷിതമായി രക്ത സ്രാവം ഉണ്ടായെന്നായിരുന്നു യുവതി ഡോക്‌ടറോട് പറഞ്ഞത്. എന്നാൽ ഡോക്‌ടർ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് താൻ പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ ഉപേക്ഷിച്ചെന്നും യുവതി മറുപടി നല്‍കിയത്. ഭര്‍ത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റില്‍ തള്ളിയതെന്നാണ് ഇവര്‍ പൊലീസിനു മൊഴി നല്‍കിയത്. പ്രസവിച്ച വിവരം അറിയാതെയാണ് ഭര്‍ത്താവ് ഇവര്‍ക്കൊപ്പം ആശുപത്രിയിലെത്തിയതെന്നാണ് വിവരം. ഇവർക്ക് ഏഴും എട്ടും പ്രായത്തില്‍ രണ്ടു കുട്ടികളുണ്ട്. ഏതാനും മാസം മുമ്പ് യുവതി മറ്റൊരാള്‍ക്കൊപ്പം നാടുവിട്ടിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകനൊപ്പം പോകാനാണ് താൽപര്യമെന്നറിയിച്ചതോടെ ഇവരെ അയാള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് യുവതി ഭര്‍തൃവീട്ടിലേക്ക് തിരികെ പോന്നു. എന്നാല്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവില്‍ നിന്ന് ഇവര്‍ മറച്ചു വയ്ക്കുകയായിരുന്നു.
അമിത രക്ത സ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ യുവതി പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കുഞ്ഞിന്‍റെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഇടുക്കിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കികൊന്നു
ഇടുക്കി: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തൊടുപുഴ ഉടുമ്പന്നൂരിലെ മങ്കുഴിയിലാണ് ഇന്നു പുലർച്ചെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. പുലർച്ചെ രണ്ടിനാണ് രക്ത സ്രാവത്തെ തുടർന്ന് യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചത്.
കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഇവർ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതി ഒരു മണിക്കൂർ മുമ്പ് പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ചോദിച്ചതോടെ കുട്ടി മരിച്ചെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ ഭാര്യ ഗർഭിണിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭർത്താവിന്‍റെ മൊഴി. ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറയുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.
ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകമുണ്ടായത്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു.
എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.
Post A Comment: