www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടപ്പറയിൽ മറ്റാരോ ഉണ്ടെന്ന് ഭർത്താവിന് സംശയം; വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി

Share it:

kanyakumari-women-suicide-during-video-cal


കന്യാകുമാരി: വിദേശത്തുള്ള ഭർത്താവ് വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33)യാണ് മരിച്ചത്. വിഡീയോ കോൾ ചെയ്യുന്നതിനിടെ മുറിയിൽ ആരോ ഉണ്ടെന്ന് ഭർത്താവ് സംശയം പ്രകടിപ്പിച്ചതോടെയാണ് യുവതി കോൾ കട്ട് ചെയ്യാതെ ഭർത്താവ് കാൺകെ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

സംശയ രോഗിയായ ഭർത്താവിന്‍റെ മാനസിക പീഡനത്തെ തുടർന്ന് യുവതി സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

 കിടപ്പുമുറിയില്‍ ജ്ഞാനഭാഗ്യ തൂങ്ങിമരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊട്ടാരം പഞ്ചായത്ത് ഓഫിസില്‍ താൽകാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ. 

സ്ഥലത്തെത്തിയ പൊലീസ് സംഭവത്തില്‍ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ജ്ഞാനഭാഗ്യയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ജ്ഞാനഭാഗ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി സെന്തില്‍ സംശയിച്ചിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ജ്ഞാനഭാഗ്യ മറ്റു പുരുഷന്മാരുമായി ഇടപഴകുന്നതില്‍ സെന്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

എല്ലാ ദിവസവും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ ഫോൺവിളിക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എട്ടുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം കഴിക്കുന്നതിനെ ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ എതിർത്തിരുന്നതായും റിപ്പോർട്ടുണ്ട്.

കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. എല്ലാദിവസവും ഇയാൾ ഭാര്യയോടും മക്കളോടും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. മുറിയില്‍ ഭാര്യയെയും കുട്ടികളെയും കൂടാതെ മറ്റാരോ ഉണ്ടെന്ന സംശയം സെന്തിൽ പ്രകടിപ്പിച്ചു. മറ്റാരും ഇല്ലെന്ന് തീർത്ത് പറഞ്ഞെങ്കിലും അത് കേൾക്കാൻ സെന്തിൽ തയ്യാറായില്ല.

മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടു. എന്നാൽ ഫോണിലെ വീഡിയോ കോൾ കട്ടാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനിൽ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഇടുക്കിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കികൊന്നു

ഇടുക്കി: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തൊടുപുഴ ഉടുമ്പന്നൂരിലെ മങ്കുഴിയിലാണ് ഇന്നു പുലർച്ചെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. പുലർച്ചെ രണ്ടിനാണ് രക്ത സ്രാവത്തെ തുടർന്ന് യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചത്. 

കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഇവർ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതി ഒരു മണിക്കൂർ മുമ്പ് പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ചോദിച്ചതോടെ കുട്ടി മരിച്ചെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ്  വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

എന്നാൽ ഭാര്യ ഗർഭിണിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭർത്താവിന്‍റെ മൊഴി. ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറയുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. 

ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകമുണ്ടായത്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. 

എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. 


Share it:

National

Post A Comment: