ചെന്നൈ: അവിഹിത ബന്ധം തുടർന്ന ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ള മൊഴിച്ച് ഭാര്യ. തമിഴ്‌നാട്ടിലെ റാണിപ്പെട്ടിലാണ് സംഭവം നടന്നത്. തങ്കരാജ് എന്ന 32 കാരനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളുടെ ഭാര്യ പ്രിയയാണ് ക്രൂരമായി പെരുമാറിയത്.
രണ്ട് മക്കളുടെ പിതാവാണ് തങ്കരാജ്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാൾക്ക് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെ ഇത് അവസാനിപ്പിക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്കരാജ് ബന്ധം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല.
തിങ്കളാഴ്ച്ച ഇരുവരും ഇതെ ചൊല്ലി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ തങ്കരാജ് ഉറങ്ങിക്കിടന്ന സമയത്താണ് ഭാര്യ പ്രതികാരത്തിനായി തീരുമാനിച്ചത്. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്‍റെ ലുങ്കിമാറ്റിയ ശേഷം ഭാര്യ സ്വകാര്യ ഭാഗത്തേയ്ക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിളിച്ചതോടെയാണ് അയൽവാസികൾ ഓടിയെത്തിയത്.
തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളെജിലേക്ക് മാറ്റി. സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റതായിട്ടാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
സ്‌കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. കഴിഞ്ഞ് ആഴ്ച്ചകളിൽ ശക്തമായ മഴയെ തുടർന്ന് പല സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ നാളെ പ്രവൃത്തി ദിവസമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടക്കും. അടുത്തമാസം 12നാണ് വീണ്ടും സ്‌കൂളുകൾ തുറക്കുന്നത്.
Post A Comment: