മലപ്പുറം: നടന്നു പോകുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കയറി പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാരാട് പാലാമഠം സ്വദേശി പുങ്ങോട്ട് പ്രജീഷ് (34)ആണ് അറസ്റ്റിലായത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.
ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ പി വിഷ്ണു, എസ് ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
സ്‌കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. കഴിഞ്ഞ് ആഴ്ച്ചകളിൽ ശക്തമായ മഴയെ തുടർന്ന് പല സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ നാളെ പ്രവൃത്തി ദിവസമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടക്കും. അടുത്തമാസം 12നാണ് വീണ്ടും സ്‌കൂളുകൾ തുറക്കുന്നത്.
Post A Comment: