ആദൂർ: പുഴയിലൂടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ടു മരിച്ചു. ആദൂർ കുണ്ടാര്‍ പര്‍ളക്കായിയിലെ രേഖോജിറാവുവിന്‍റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. വീടിനു സമീപത്തെ പുഴയില്‍ തേങ്ങ ഒഴുകിവരുന്നത് കണ്ട ജലജാക്ഷി അതു പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയില്‍ കാല്‍ തെന്നി പുഴയില്‍ വീഴുകയാണുണ്ടായത്.
ജലജാക്ഷിയെ കാണാതിരുന്നതിനെ തുടര്‍ന്ന്, വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ പുഴകടവില്‍ ചെരുപ്പും ഊന്നുവടിയും കണ്ടു. ഒഴുക്കില്‍പ്പെട്ടതാണെന്നു മനസിലായതോടെ വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്, അഗ്‌നിരക്ഷാസേനയും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വൈകുന്നേരം 6.30 ഓടെ അച്ചനടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. മക്കള്‍: ഉദയന്‍, ഗണേശ, ഹരീഷ, ഉമാവതി, വിനൂദ, രേഷ്മ, സൂരോജി. സഹോദരന്‍: ദാസോജി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
പരുന്തുംപാറയിൽ യുവതി കൊക്കയിൽ വീണു
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവതി കാൽവഴുതി കൊക്കയിലേക്ക് വീണു. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. തമിഴ്‌നാട് രാമേശ്വരം സ്വദേശിനിയായ തൂജ (25) ആണ് അപകടത്തിൽപെട്ടത്. വ്യൂ പോയിന്‍റിൽ കാഴ്ച്ചകൾ കാണുന്നതിനിടെ കാൽവഴുതി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.
മലയുടെ താഴ്‌വാരത്തിലേക്ക് വീണ യുവതിക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. കണ്ടു നിന്നവർക്കും കൊക്കയിലേക്ക് ഇറങ്ങാൻ സാധ്യമായിരുന്നില്ല. തുടർന്ന് പീരുമേട് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെത്തിച്ചത്. യുവതിയുടെ കാലിനു പരുക്കേറ്റിട്ടുണ്ട്.
ഫയർ സ്റ്റേഷൻ ഓഫീസർ ഷാജഹാന്‍റെ നേതൃത്വത്തിൽ മനു വി. നായർ, പി. വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ. സന്തോഷ്, എസ്. സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: