ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവതി കാൽവഴുതി കൊക്കയിലേക്ക് വീണു. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. തമിഴ്‌നാട് രാമേശ്വരം സ്വദേശിനിയായ തൂജ (25) ആണ് അപകടത്തിൽപെട്ടത്. വ്യൂ പോയിന്‍റിൽ കാഴ്ച്ചകൾ കാണുന്നതിനിടെ കാൽവഴുതി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.
മലയുടെ താഴ്‌വാരത്തിലേക്ക് വീണ യുവതിക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. കണ്ടു നിന്നവർക്കും കൊക്കയിലേക്ക് ഇറങ്ങാൻ സാധ്യമായിരുന്നില്ല. തുടർന്ന് പീരുമേട് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെത്തിച്ചത്. യുവതിയുടെ കാലിനു പരുക്കേറ്റിട്ടുണ്ട്.
ഫയർ സ്റ്റേഷൻ ഓഫീസർ ഷാജഹാന്‍റെ നേതൃത്വത്തിൽ മനു വി. നായർ, പി. വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ. സന്തോഷ്, എസ്. സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
സ്‌കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. കഴിഞ്ഞ് ആഴ്ച്ചകളിൽ ശക്തമായ മഴയെ തുടർന്ന് പല സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ നാളെ പ്രവൃത്തി ദിവസമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടക്കും. അടുത്തമാസം 12നാണ് വീണ്ടും സ്‌കൂളുകൾ തുറക്കുന്നത്.
Post A Comment: