വനത്തിലൂടെയുള്ള യാത്രക്കിടെ വന്യ മൃഗങ്ങളെ കാണുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയോ മൃഗങ്ങളുടെ ചിത്രം പകർത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് വനംവകുപ്പ് കർശന നിർദേശം നൽകാറുണ്ട്. എന്നാൽ പലപ്പോഴും ആളുകൾ മൃഗങ്ങളെ കാണുന്നതോടെ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാറില്ലെന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.
റോഡിൽ കണ്ട ആനക്കൂട്ടത്തിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കവെ യുവാക്കളെ ആനകൾ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. കുട്ടിയാകൾ അടക്കമുള്ള ആനക്കൂട്ടത്തെയാണ് വീഡിയോയിൽ കാണുന്നത്. കാറിലെത്തിയ യുവാക്കൾ ആനയെ കണ്ടതോടെ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
തുടർന്ന് ആനകളെ കിട്ടുന്ന വിധത്തിൽ സെൽഫി പകർത്താനായി ഇവരുടെ ശ്രമം. ആനകൾ ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഇവ യുവാക്കൾക്ക് നേരെ ഓടി അടുക്കുകയായിരുന്നു.
ഇതോടെ സെൽഫി പ്രേമികൾ ജീവനും കൊണ്ട് പാഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥനായ സുപ്രീയ സാഹുവാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈബർ ലോകത്ത് വൈറലായ വീഡിയോയിൽ നിരവധി കമന്‍റുകളും വരുന്നുണ്ട്. യുവാക്കൾക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെതിരെ കേസ്
ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സ്‌കൂൾ അധ്യാപകനെതിരെ കേസ്. ഇടുക്കി കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. ഈട്ടിത്തോപ്പ് പിരിയംമാക്കൽ ഷെല്ലി ജോർജിനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി നിലവിൽ ഒളിവിലാണ്.
ദൂരസ്ഥലത്തു നിന്നും ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കുട്ടിക്ക് നേരെയാണ് പലതവണയായി ലൈംഗികാതിക്രമം നടന്നത്. പെൺകുട്ടിയെ സ്‌കൂളിൽ വച്ചും പുറത്തു വച്ചും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ലൈംഗിക താൽപര്യത്തോടെ കുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുകയും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും ഇവർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കട്ടപ്പന പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതി സമാനമായി നേരത്തെയും ആരോപണം നേരിട്ടിട്ടുണ്ടെന്നാണ് വിവരം.
Post A Comment: