
ഇടുക്കി: നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ തുടങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളും ഉയർത്തി.
ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 80 സെ.മീ വീതമാണ് ഉയർത്തിയത്. സെക്കന്‍റിൽ ഒന്നര ലക്ഷം ലീറ്റർ വെള്ളമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുക്കുന്നത്. ചെറുതോണി ടൗൺ മുതൽ പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവെയിലൂടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയാണ് ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ തുറന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139 അടി പിന്നിട്ടു. രാവിലെ 10 മുതൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്‍റീമീറ്റർ അധികം ഉയർത്തി. സെക്കന്‍റിൽ 4957 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെതിരെ കേസ്
ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സ്‌കൂൾ അധ്യാപകനെതിരെ കേസ്. ഇടുക്കി കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. ഈട്ടിത്തോപ്പ് പിരിയംമാക്കൽ ഷെല്ലി ജോർജിനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി നിലവിൽ ഒളിവിലാണ്.
ദൂരസ്ഥലത്തു നിന്നും ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കുട്ടിക്ക് നേരെയാണ് പലതവണയായി ലൈംഗികാതിക്രമം നടന്നത്. പെൺകുട്ടിയെ സ്‌കൂളിൽ വച്ചും പുറത്തു വച്ചും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ലൈംഗിക താൽപര്യത്തോടെ കുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുകയും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും ഇവർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കട്ടപ്പന പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതി സമാനമായി നേരത്തെയും ആരോപണം നേരിട്ടിട്ടുണ്ടെന്നാണ് വിവരം.
Post A Comment: