www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാട്ട് ഹിറ്റാക്കിത്താരാമെന്ന് വാഗ്‌ദാനം; കാഴ്ച്ച പരിമിതിയുള്ള പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുടൂബർ അറസ്റ്റിൽ

Share it:



കൊച്ചി: പാട്ട് ഹിറ്റാക്കി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച യുടൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി ജീമോനാണ് എറണാകുളം മുനമ്പം പൊലീസിന്‍റെ പിടിയിലായത്.  

കാഴ്ച്ച പരിമിതിയുള്ള കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പാട്ടുകൾ ചിത്രീകരിക്കാൻ എന്ന പേരിലായിരുന്നു ചെറായിയിലെ ഹോട്ടലിലേക്ക് ഇയാൾ വിളിച്ചു വരുത്തിയത്. പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്നായിരുന്നു ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസ്യത നേടിയത്. അമ്മയ്‌ക്കും സഹോദരനും ഒപ്പമാണ് പെൺകുട്ടി വന്നത്. 

ഇവർ അടുത്തില്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മുനമ്പം എസ്എച്ച്ഒ യു.ബി വിപിൻകുമാർ , എസ്.ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കിടപ്പ് മുറിയിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ തല്ലി ഭർത്താവ് 

ഫ്ലോറിഡ: ഭാര്യക്കൊപ്പം കട്ടിലിൽ കണ്ട കാമുകനെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ ആക്രമണം നടത്തിയ ജോൺ ഡിമ്മിങ്ങിനെതിരെ (33) പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ക്രിസ്റ്റി ബാർബറ്റോയുടെ കാമുകനാണ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ ഭാര്യയെ കണ്ടത്. 

കിടപ്പുമുറിയിൽ കാമുകനെ കണ്ട ഇയാൾ വാതിൽ അടച്ച ശേഷം കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല. 

കാമുകന്‍റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി ‌യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്. 


Share it:

Crime

Post A Comment: