www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

Share it:


ഇടുക്കി: ഒറ്റക്ക് സഞ്ചരിച്ച യുവതിയുടെ നേരെ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ കൊടകര സ്വദേശി സിജു (38) ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്കുള്ള ബസിലായിരുന്നു സംഭവം നടന്നത്. 

തൃശൂർ സ്വദേശിയായ സിജു പെരുമ്പാവൂരിൽ നിന്നാണ് ബസിൽ കയറിയത്. കട്ടപ്പനയിലെ റിക്രൂട്ടിങ് ഏജൻസിയിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ.  പെൺകുട്ടി ഈ സമയം ബസിലുണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലുണ്ടായിരുന്നവർ ഇറങ്ങി. 

തുടർന്ന് പെൺകുട്ടിക്ക് സമീപം സിജു വന്നിരുന്നു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെട്ടു. 

തുടർന്ന് ബസ് തങ്കമണി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. നഗ്നത പ്രദർശനം നടത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 

വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.  


Share it:

Crime

Post A Comment: