www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ യുവതി ജീവനൊടുക്കിയ സംഭവം; പിന്നിൽ സുഹൃത്തിന്‍റെ ഭാര്യയുടെ ഭീഷണിയെന്ന് കുടുംബം

Share it:



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചതിന് പിന്നിൽ സൃഹൃത്തിന്‍റെ ഭാര്യയുടെ ഭീഷണിയാണെന്ന ആക്ഷേപവുമായി കുടുംബം. കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാർ സ്വദേശിനി ശ്രീദേവി (34) സ്വന്തം വീട്ടിൽ എത്തി ജീവനൊടുക്കിയത്.

കുടുംബ പ്രശ്നങ്ങളോ, സാമ്പത്തിക പ്രശ്‌നമോ ഇല്ലാതിരുന്ന ശ്രീദേവിയുടെ മരണത്തിൽ ബന്ധുക്കൾ ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തിന്‍റെ ഭാര്യ ശ്രീദേവിയെ ഭീഷണിപ്പെടുത്തിയതായുള്ള വിവരം പുറത്ത് വരുന്നത്.  

ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഒന്നാം തീയതിയാണ് വണ്ടിപ്പെരിയാർ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിന്‍റെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. 

സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ശ്രീദേവിയുടെ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. കുടുംബ വീട്ടില്‍ വരുമ്പോൾ മുന്‍കാല സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിന്‍റെ വാഹനം ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ടായിരുന്നു. ഇത് പ്രമോദിന്‍റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ ശ്രീദേവി ആരോപിക്കുന്നു.

പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ച് കൊടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായരും രൂപ ശ്രീദേവി കൈപ്പറ്റിയിരുന്നു. എന്നാല്‍ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ല. ഈ പണം പ്രമോദ് കൈക്കലാക്കിയിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. 

ശ്രീദേവി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോയിരിക്കുകയാണ്. ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴിയും ഡിജിറ്റൽ തെളിവുകളും ശേഖരച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കിടപ്പ് മുറിയിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ തല്ലി ഭർത്താവ് 

ഫ്ലോറിഡ: ഭാര്യക്കൊപ്പം കട്ടിലിൽ കണ്ട കാമുകനെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ ആക്രമണം നടത്തിയ ജോൺ ഡിമ്മിങ്ങിനെതിരെ (33) പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ക്രിസ്റ്റി ബാർബറ്റോയുടെ കാമുകനാണ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ ഭാര്യയെ കണ്ടത്. 

കിടപ്പുമുറിയിൽ കാമുകനെ കണ്ട ഇയാൾ വാതിൽ അടച്ച ശേഷം കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല. 

കാമുകന്‍റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി ‌യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്. 


Share it:

Idukki

Mostreaded

Post A Comment: