സ്‌മാർട്ട് ഫോണിന്‍റെ വരവോടെ ടോയ്‌ലറ്റിൽ കയറിയാലും ഫോൺ ഉപേക്ഷിക്കാത്തവരാണ് പലരും. പുരുഷൻമാർക്കിടയിലാണ് ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്ന പ്രവണത കൂടുതൽ. പലരും മിനിറ്റുകളോളം ടോയ്‌ലറ്റിനുള്ളിൽ മൊബൈലിൽ കുത്തിക്കൊണ്ട് ഇരിക്കാറുമുണ്ട്.
എന്നാൽ ഒരു ഹോട്ടൽ ടോയ്‌ലറ്റിലാണ് ഇത് നടക്കുന്നതെങ്കിലോ.. അത്തരം ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭർത്താവിന്‍റെ ടോയ്‌ലറ്റ് മൊബൈൽ ഉപയോഗം കൊണ്ട് യുവതി നേരിട്ട അനുഭവമാണ് സംഭവം.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ റെഡിറ്റിലാണ് ഇത്തരത്തിൽ ഒരു അനുഭവം യുവതി കുറിച്ചത്. ഭക്ഷണം കഴിക്കാനായി ഭർത്താവ് ജസ്റ്റിനോടൊന്നിച്ച് ഹോട്ടലിലെത്തിയതായിരുന്നു യുവതി. ഉടൻ തന്നെ തനിക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് ജസ്റ്റിൻ പറഞ്ഞു. ഇത് ഹോട്ടൽ ആണെന്നും വീട്ടിലേതുപോലെ സമയം കളയരുത് എന്നും ഭാര്യ സൗമ്യമായി പറഞ്ഞു.
ഭക്ഷണം ഓർഡർ ചെയ്തോളു താൻ ഉടനെ എത്തും എന്നായിരുന്നു ഭർത്താവിന്‍റെ മറുപടി. 20 മിനിറ്റ് കഴിഞ്ഞിട്ടും ജസ്റ്റിൻ ടോയ്‌ലെറ്റിൽ നിന്നും തിരിച്ചെത്തിയില്ല. അതിനിടെ ഓർഡർ ചെയ്‌ത ഭക്ഷണം എത്തി. ഭക്ഷണം വന്നതായി ഭർത്താവിന് മെസേജ് അയച്ചപ്പോൾ അഞ്ച് മിനിറ്റിൽ എത്തും എന്ന് മറുപടി. ഒടുവിൽ 10 മിനിറ്റ് കൂടെ കാത്തിരുന്നിട്ടും ജസ്റ്റിൻ വരാതായതോടെ ഭാര്യ തൻ്റെ ഭക്ഷണം കഴിച്ചു.
എന്നിട്ടും ജസ്റ്റിൻ വരാതായതോടെ ഓർഡർ ചെയ്‌ത ഭക്ഷണത്തിന്‍റെ പകുതി പണം നൽകി ഒരു ടാക്‌സി വിളിച്ച് ഭാര്യ വീട്ടിൽ പോയി. ഇതും കഴിഞ്ഞാണ് ജസ്റ്റിൻ ടോയ്‌ലെറ്റിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യ പോയി എന്ന് കണ്ടു അസ്വസ്ഥനായ ജസ്റ്റിൻ ഉടനെ വീട്ടിൽ എത്തി.
താൻ ഉടനെ വരാം എന്ന് പറഞ്ഞിട്ടും കാത്തുനിക്കാതിരുന്ന ഭാര്യയെ വീട്ടിൽ എത്തി കുറ്റപ്പെടുത്തുകയാണ് ജസ്റ്റിൻ ചെയ്‌തതെന്നും യുവതി തന്‍റെ കുറിപ്പിൽ പറയുന്നുണ്ട്. യുവതിയുടെ കുറിപ്പിന് വിവിധ തരത്തിലുള്ള മറുപടിയാണ് പലരും നൽകിയിരിക്കുന്നത്. ജസ്റ്റിൻ ടോയ്‌ലെറ്റിൽ ഇരുന്ന് ഗെയിം കളിക്കുന്നതിൽ അടിമയായിരിക്കും എന്ന് ഒരാൾ പറഞ്ഞു.
40 മിനിറ്റിൽ കൂടുതൽ ടോയ്‌ലെറ്റിൽ ഇരിക്കുന്ന ഭർത്താവിനെ മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് വന്നതിൽ തെറ്റില്ല എന്നാണ് ഒരാളുടെ അഭിപ്രായം. ഫോൺ മാറ്റി വച്ച് ടോയ്‌ലെറ്റിൽ പോകാൻ ജസ്റ്റിനോട് പറയുക. എന്നിട്ടും സമയം എടുക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്‌നം ആകും ജസ്റ്റിന് എന്നാണ് ഒരാളുടെ ഉപദേശം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: