www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂർക്കം വലിയെ നിസാരമായി കാണരുതേ....

Share it:


കൂർക്കം വലി കൊണ്ട് പൊറുതിമുട്ടുന്നവരാണ് മലയാളികളിൽ ഏറെയും. വീട്ടിലെ പ്രായമുള്ളവരിൽ തുടങ്ങി പങ്കാളിയുടെ കൂർക്കം വലി വരെ ചിലപ്പോൾ രാത്രിയുടെ ശാന്തത നഷ്‌ടപ്പെടുത്താറുണ്ട്. പലപ്പോഴും നിസാരമായി കാണുന്ന കൂർക്കം വലി പക്ഷേ വലിയ അപകട സാധ്യതയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്‌ദർ മുന്നറിയിപ്പ് നൽകുന്നത്.  

"ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപനീയ" എന്ന രോഗമുള്ളവരിൽ കൂർക്കംവലി കണ്ടു വരുന്നുണ്ട്. പല രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ടത്രേ. 

1. ശ്വാസനാളിയിലെ പൂർണമായതോ ഭാഗികമായതോ ആയ തടസം മൂലം പ്രായപൂർത്തിയായവരിൽ പത്തു സെക്കൻഡിൽ കൂടുതൽ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയുണ്ടാകും. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപനീയ രോഗികളിൽ ഒരു ഉറക്കത്തിൽ തന്നെ നൂറിലേറെ തവണ ഇത്തരത്തിൽ ശ്വാസം നിലച്ചു പോകാനിടയുണ്ട്. ഇതിന്‍റെ ഫലമായി വ്യക്തി ഉറക്കത്തിൽ പലതവണ ഉണരുന്നു.

2. കൂർക്കം വലിയോട് കൂടിയ സ്ലീപ് അപനീയ ഉള്ളവർക്ക് ഗാഢനിദ്ര ലഭിക്കാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ നല്ല ഉറക്കത്തിൽ എത്താൻ കൂടുതൽ സമയം വേണ്ടി വരുന്നു.

3. സ്ലീപ് അപനീയ ഉള്ളവരിൽ രക്തത്തിൽ ഓക്‌സിജന്‍റെ അളവ് കുറവായിരിക്കും. ഇതിന്‍റെ ഫലമായി ഹൃദയത്തിന് രക്തം പമ്പു ചെയ്യുന്നതിന് അധിക ജോലി ചെയ്യേണ്ടി വരുന്നു. ഇത് രക്ത സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. ഇതിന്‍റെ ഫലം രാത്രിയിലുള്ള ഉറക്കംകുറവായിരിക്കും. പകൽ ക്ഷീണവും. 

ജോലി ചെയ്യുന്നതിനും വാഹനം ഓടിക്കുന്നതിനും ക്ഷീണം തടസമാകുന്നു. ഒബ്‌സ്ട്രക്ടീവ്  സ്ലീപ് അപനീയ വളരെ കാലം നില നിൽക്കുന്നത് അമിത രക്ത സമ്മർദ്ദത്തിനും ഹൃദയ വീക്കത്തിനും ഇടയാക്കും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. 



കൂർക്കം വലി ചികിൽസിക്കാം 

അമിത വണ്ണം കുറയ്ക്കുക എന്നതാണ് കൂർക്കംവലി നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായാണോ കൂർക്കംവലി ഉണ്ടാക്കുന്നത് എന്ന് പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവുകയുള്ളു. 

സർജറി ആവശ്യമില്ലാത്ത ചികിത്സകൾ 

  • മൂക്കിലൂടെ സുഗമമായി ശ്വസിക്കാനും ശുദ്ധ വായു ലഭ്യമാക്കാനും സഹായിക്കുന്ന പ്രത്യേകതരം മാസ്ക്ക് ധരിക്കുകയാണ് സർജറി ആവശ്യമില്ലാത്ത ചികിത്സ രീതിയിൽ പ്രധാനം. ഈ മാസ്ക്ക് ധരിക്കുന്നതിലൂടെ രോഗിക്ക് കൂർക്കംവലി ഒഴിവാക്കാനാവുന്നതിനോട് ഒപ്പം നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. 
  • നേസൽ സ്റ്റീറോയിഡും അലര്ജിക്കുള്ള മറ്റ് മരുന്നുകളുടെ ഉപയോഗവും. 
  • 3വായിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ.
     



കൂർക്കംവലി ഒഴിവാക്കാം 

വല്ലപ്പോഴും മാത്രമുള്ള കൂർക്കം വലിയും നിയന്ത്രിക്കാവുന്നതേ ഉള്ളു. അതിനായി ശീലങ്ങളിലും ദിനചര്യങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. 

  • 1. ശരീരഭാരം കുറയ്ക്കുക. 
  • 2. ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുക. 
  • 3. ട്രാൻക്വിലൈസേഴ്‌സ്, ഉറക്ക ഗുളികകൾ തുടങ്ങിയവ ഉറങ്ങാൻ പോകും മുമ്പ് കഴിക്കരുത്. 
  • 4. ഉറങ്ങാൻ പോകുന്നതിന് മുമ്പ് മദ്യം ഒഴിവാക്കുക.
  • 5. പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
  • 6. ഉറക്കത്തിന് സമയനിഷ്‌ഠ പാലിക്കുക. 
  • 7. പതിവായി ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. 
  • 8. ഒരു വശത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങാൻ ശ്രമിക്കുക.
  • 9. മലർന്ന് കിടന്നുള്ള ഉറക്കം ഒഴിവാക്കുക. 
  • 10. കിടക്കയിൽ നിന്നും നാല് ഇഞ്ച് ഉയരത്തിൽ തല ഉയർത്തി വച്ച് കിടക്കാൻ ശ്രമിക്കുക. 
  • 11. സ്ലീപ് സ്പെഷ്യലിസ്റ്റിനോടോ ഡോക്റ്ററോടോ ഉറക്ക കുറവിന്‍റെ കാരണങ്ങൾ ചർച്ച ചെയ്യുക.         

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Health

Post A Comment: