തിരുവനന്തപുരം: ഇന്നു മുതൽ സംസ്ഥാനത്ത് ശനിയാഴ്ച്ചകളിൽ മദ്യശാലകൾ തുറക്കും. ശനിയാഴ്ച്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജുകളും കൺസ്യുമർഫെഡ് ഔട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെ ആയിരിക്കും പ്രവർത്തനം.
നേരത്തെ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല. ശനിയാഴ്ച്ച ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാൽ ആശയകുഴപ്പം നില നിന്നിരുന്നു. എന്നാൽ വൈകിട്ടോടെ ഷോപ്പുകൾ തുറക്കാൻ റീജണൽ മാനേജർമാർ നിർദ്ദേശം നൽകി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: