ഇടുക്കി: നിസാര കാര്യങ്ങളെ തുടർന്ന് ജില്ലയിൽ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു. ഒന്നര വർഷത്തിനിടെ ഇടുക്കിയിൽ മാത്രം 25 കുട്ടികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒരു മാസം അഞ്ച് കുട്ടികൾ ജില്ലയിൽ ജീവനൊടുക്കി. നിസാര കാരണങ്ങളാണ് കുട്ടികളുടെ ജീവൻ കവരുന്നത് എന്നതാണ് ഏറെ ഭയാനകമാകുന്നത്. കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകന് 12 കാരനായ ശ്യാമിന്റെ മരണമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്.
ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ശ്യാമിനെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പലപ്പോഴും രക്ഷിതാക്കള്‍ക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍പോലും കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ജൂണ്‍ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ ഗര്‍ഷോം (14) ജീവനൊടുക്കിയത് വലിയ തുകയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്ത് ഗെയിം കളിച്ചതിനെച്ചൊല്ലി അഛന് വഴക്കു പറഞ്ഞതിന്റെ പേരിലാണ്. ജൂലൈ നാലിന് മുരിക്കാശേരിയില്‍ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും പത്താം ക്ലാസുകാരിയായ മകള്‍ സോനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 19നാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍- ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിത (11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 22ന് കട്ടപ്പന കുന്തളംപാറയില്‍ ആത്മഹത്യ ചെയ്ത പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് പോലീസിന്റെ സഹകരണത്തോടെ ചിരി എന്ന പേരില്‍ കുട്ടികള്‍ക്കായി മാനസിക ഉല്ലാസ പരിപാടി നടത്തുന്നുണ്ടെങ്കിലും ഇത് ഫലവത്താകുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കുരുന്നുകളുടെ ആത്മഹത്യ ജില്ലയില്‍ തുടര്‍ക്കഥയായിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റോ ശിശുക്ഷേമസമിതിയോ ബാലാവകാശക്കമ്മീഷനോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും വിഷയം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്കൂളുകളില്‍ കൗണ്‍സിലിംഗ് സംവിധാനവും പേരില്‍ മാത്രമായി ഒതുങ്ങുകയാണ്.
കുടുംബ പ്രശ്നങ്ങള്‍, രക്ഷിതാക്കളുടെ ശകാരം, അപകര്‍ഷതാ ബോധം, പഠനത്തിലെ പിന്നാക്കാവസ്ഥ, മൊബൈല്‍ അഡിക്ഷന് എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷമങ്ങള്‍ മനസിലാക്കാനും തുറന്നു ചര്‍ച്ച ചെയ്യാനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള മുതിര്‍ന്നവരുടെ അലംഭാവവും കുട്ടികളുടെ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്നു. വിഷാദരോഗവും കുട്ടികളില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: