കൊച്ചി: സിനിമയിലെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തൽ പുതിയ സംഭവമല്ല. തമിഴ്‌സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് നടി ശ്രുതി രജനീകാന്ത്. ചക്കപ്പഴം സീരിയലിലൂടെയാണ് ശ്രുതി മലയാളികളുടെ പ്രിയങ്കരിയായത്.
വനിതാ ഓൺലൈൻ ചാറ്റ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. കരിയറിന്‍റെ പുതിയ തുടക്കത്തിലായിരുന്നു സംഭവം. ഒരു പുതിയ സ്വപ്‌നം, ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്.
അവസരം വാഗ്‌ദാനം ചെയ്‌ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളു. സിനിമയുടെ പൂജ കഴിഞ്ഞു, ഫോട്ടോഷൂട്ട് കഴിഞ്ഞു, അതിനു ശേഷമായിരുന്നു ആ സംഭവം.
പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും തനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യരുത് എന്നതാണ് തൻ്റെ പോളിസിയെന്നും ശ്രുതി പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: