www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

18 വർഷമായി ഒരുമിച്ചു താമസം; സ്വവർഗ പങ്കാളിയെ വിവാഹം കഴിച്ച് ഗവർണർ

Share it:



സ്വവർഗ വിവാഹം ഇന്ന് പാശ്ചാത്യ രാജ്യങ്ങളിൽ പുതിയ വാർത്തയൊന്നുമല്ല. എന്നാൽ 18 വർഷം ഒരുമിച്ചു കഴിഞ്ഞ സ്വവർഗാനുരാഗിയെ വിവാഹത്തിലൂടെ ജീവിത പങ്കാളിയാക്കിയ കൊളറാഡോയിലെ ​ഗവർണറുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2018 -ല്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട കൊളറാഡോയിലെ ജാറെഡ് പോളിസ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു. 

ഇപ്പോൾ, ദീര്‍ഘകാലമായി തന്‍റെ പങ്കാളിയായിരുന്ന ഫസ്റ്റ് ജെന്‍റിൽമാൻ മര്‍ലോണ്‍ റെയ്‌സിനെ അദ്ദേഹം വിവാഹം ചെയ്‌തിരിക്കുകയാണ്. എഴുത്തുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് റെയ്‌സ്. 

പൊളിസിന് 46 -ഉം റെയ്‌സിന്  40 -ഉം വയസാണ്. ബുധനാഴ്ച്ച ബോൾഡറിൽ കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത പരമ്പരാഗത ജൂത ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. റബ്ബി തിർസ ചടങ്ങിന് കാർമികത്വം വഹിച്ചു.

 

പോളിസും റെയ്‌സും 18 വര്‍ഷമായി ഒരുമിച്ച് കഴിയുകയാണ്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഏഴുവയസുകാരനായ ഒരു മകനും ഒമ്പത് വയസുകാരിയായ ഒരു മകളും. കുടുംബം താമസിക്കുന്നത് ബോള്‍ഡറിലാണ്. ഡെമോക്രാറ്റായ പോളിസും റെയ്സും ഡിസംബറിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, കൊവിഡ് -19 ബാധിച്ച് റെയ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം റെയ്സ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. പൊളിസിനും കൊറോണ വൈറസ് പിടിപെട്ടെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പതിനെട്ട് മാസങ്ങളായി ഞങ്ങൾ പഠിച്ച ഏറ്റവും വലിയ പാഠം, നമുക്കറിയാവുന്ന ജീവിതം ഒരു നിമിഷനേരം കൊണ്ട് മാറാം എന്നതാണ്" എന്ന് ദമ്പതികൾ പ്രസ്താവനയിൽ പറഞ്ഞു. 

Share it:

world

Post A Comment: