മുംബൈ: ഉദ്ഘാടന ചടങ്ങിനു മേനീ പ്രദർശനം നടത്തുന്ന വസ്ത്രം അണിഞ്ഞെത്തിയ നടി നോറ ഫത്തേിഹിക്ക് രൂക്ഷ വിമർശനം. ഫാഷന്‍റെ പേരിൽ ശരീരം പ്രദർശിപ്പിക്കുകയാണ് നടിയെന്നാണ് വിമർശകർ ആരോപിക്കുന്നത്.
മുംബൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിലാണ് നടി ശരീരം കാണിക്കുന്ന വസ്ത്രം അണിഞ്ഞെത്തിയത്. ചടങ്ങു കഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫോട്ടോഗ്രാഫേഴ്‌സ് വളഞ്ഞു. ഇതോടെ നടി വണ്ടിയിൽ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്ന് കൊടുക്കുകയായിരുന്നു. ഈ വിഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്.
മൊറോക്കൻ-കനേഡിയൻ നർത്തകിയായ നോറ, റോറർ: ടൈഗേർഡ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയിൽ എമ്പാടും നിരവധി ആരാധകരുണ്ട്.
ചടുലമായ നൃത്തവും ആകർഷകമായ സൗന്ദര്യവുമാണ് നോറയെ ചെറുപ്പക്കാർക്കിടയിൽ ഹരമാക്കിയത്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: