www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതി റെയിൽവെ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ

Share it:



സൈദാബാദ്: ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയിൽവെ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെലങ്കാനയിൽ വൻ ജനരോഷം ഉയർത്തിയ പീഡനക്കേസിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായിരിക്കുന്നത്. പ്രതിയായ രാജു എന്നയാളെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ മരണവാ‍ര്‍ത്ത സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട  രാജുവിന്‍റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. 

കുട്ടിയുടെ മൃതദേഹത്തിൽ  നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട്.

കുരുന്നിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ വകവരുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞതോടെ കൊലപാതകം ദേശീയതലത്തിലും വാ‍ര്‍ത്തയായി മാറിയിരുന്നു. 'ഞങ്ങൾ ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൗണ്ടർ ചെയ്യും. 

പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറും. പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും' - കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മല്ലം റെഡ്ഡി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  

ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന തരത്തിൽ തിങ്കളാഴ്ച മൽക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റുമായ രേവന്ത് റെഡിയും പരാമർശം നടത്തിയിരുന്നു. 2019-ൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെന്ന് ആരോപിച്ച് തെലങ്കാന പൊലീസ് വെടിവെച്ചു കൊന്നിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ലൈംഗിക ബന്ധം നടക്കാതെ ഭാര്യ പ്രസവിച്ചു; കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ അനുമതി 

കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. 

തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്. 

ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല. ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 

Share it:

National

Post A Comment: