കണ്ണൂർ: ഇര പിടിക്കാൻ വൈദ്യുത പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. പയ്യന്നൂർ രാമന്തളി കുന്നരുപാലക്കോട് റോഡിലെ വൈദ്യുത പോസ്റ്റിലാണ് സംഭവം. വൈദ്യുതി തൂണ്‍ താങ്ങി നിര്‍ത്താന്‍ മറ്റൊരു തൂണ്‍ കൂടി ചരിച്ച് സ്ഥാപിച്ചിരുന്നു. അതിലൂടെ പാമ്പ് തൂണിന്‍റെ മുകളിലേക്ക് കയറിയതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
വൈദ്യുതി തൂണിലേക്ക് എലി കയറുന്ന പതിവുണ്ട്. എലിയ കണ്ടിട്ടാകാം പെരുമ്പാമ്പ് വൈദ്യുതി തൂണിൽ കയറിയതെന്നും നാട്ടുകാർ പറയുന്നു. കരിഞ്ഞ മണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തി നാട്ടുകാരുടെ സഹായത്തോടെ ചത്ത പാമ്പിനെ മാറ്റുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ലൈംഗിക ബന്ധം നടക്കാതെ ഭാര്യ പ്രസവിച്ചു; കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ അനുമതി
കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്.
തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്.
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല. ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
Post A Comment: