ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ബൈക്കിലെത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിനു സമീപം ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം കടന്നു പിടിക്കാൻ ശ്രമിച്ചു.
കുതറിമാറിയതോടെ ബലമായി പിടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളെജ് ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായത്. തട്ടിക്കൊണ്ട് പോകൽ ശ്രമത്തിനിടെ ഇതുവഴി വന്ന പൊലീസ് പട്രോളിങ് വാഹനം കണ്ട് പ്രതികൾ ഓടി മറയുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: