ചെന്നൈ: ആറാം ക്ലാസിൽ പഠിക്കുന്ന മകന്‍റെ സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച പിതാവ് അറസ്റ്റിൽ. കുട്ടിയുടെ ഓൺലൈൻ പഠനത്തിനായി സ്‌കൂൾ അധികൃതർ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോകൾ എത്തിയത്.
ഒന്നിനു പുറകേ ഒന്നായി വീഡിയോ എത്തിയതോടെ മറ്റുകുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ സമീപിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ ആവഡി പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്.
മദ്യലഹരിയിലായിരുന്നെന്നും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയക്കാൻ ശ്രമിച്ചത് മാറി പോയതാണെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നടന്നത് ഗുരുതര കുറ്റമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: