www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1747) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒൻപതുവയസുകാരിക്ക് പീഡനം; 13 കാരനെ സംരക്ഷിക്കാൻ നീക്കമെന്ന് പരാതി

Share it:



ബറേലി: ഒൻപതു വയസുകാരിയെ പീഡനത്തിനിരയാക്കിയ 13 കാരനെ രക്ഷപെടുത്താൻ ശ്രമമെന്ന് ആക്ഷേപം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 16നാണ് പീഡനം നടന്നത്. തുടർന്ന് വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പ്രശ്‌നം ഒത്തു തീർക്കാനായിരുന്നു നിർദേശം.  

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് 13 കാരൻ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ശരീരത്തിൽ പരുക്കേറ്റ പാടും കുട്ടി കാണിച്ചു. 

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ കേസ് കൊടുക്കാതെ പ്രശ്നം പണം നൽകി ഒതുക്കാനാണ് ശ്രമം നടന്നത്. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ഗ്രാമത്തിലെ ചില പ്രമുഖർ തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. 

പിന്നീട് അമ്മയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കസ്റ്റഡിയിലായ പതിമൂന്ന് വയസുകാരനെ തിങ്കളാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഓസ്ട്രേലിയയിൽ ഭൂചലനം

മെൽബൺ: ഓസ്ട്രേലിയയിൽ ഭൂചലനം. മെൽബണിനു 200 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 

നിരവധി കെട്ടിടങ്ങൾ തകർന്നതായിട്ടാണ് പ്രാധമിക വിവരം. ഇതുവരെ മരണം റിപ്പോ‍ട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുട‍ർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.


Share it:

National

Post A Comment: