www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആദ്യം ചുംബനം, പിന്നെ കടി; നടി ഷംന കാസിമിന്‍റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി മത്സരാർഥി

Share it:



ഹൈദ്രാബാദ്: സീരിയലുകളെക്കാളും ജനപ്രീതി നേടിയവയാണ് റിയാലിറ്റി ഷോകൾ. പ്രൈംടൈമിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ വ്യത്യസ്തമായ പല രീതികളും റിയാലിറ്റി ഷോകളിൽ പരീക്ഷീക്കാറുമുണ്ട്. ഇതിൽ പ്രധാനമാണ് മികച്ച പ്രകടനം നടത്തുന്ന മത്സരാർഥികളെ വിധികർത്താക്കൾ അഭിനന്ദിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം.  

എന്നാൽ മത്സരാർഥിയ്ക്ക് പരസ്യമായി കടി കൊടുക്കുന്ന വിധി കർത്താവായ നടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയിലാണ് സംഭവം. നടിയും നര്‍ത്തകിയുമായ ഷംന കാസിമാണ് മത്സരാർഥിയെ ചുംബിക്കുകയും പിന്നീട് കടിക്കുകയും ചെയ്‌തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്‌തു. 

മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ്. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാർഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയായിരുന്നു.

എന്നാല്‍ ചുംബനത്തില്‍ നിര്‍ത്താന്‍ നടിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. യുവാവിന്‍റെ കവിളില്‍ കടിക്കുക കൂടി ചെയ്തിട്ടാണ് നടി വേദി വിട്ടത്. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ യുവതിയെയും ഷംന ചുംബിച്ചു.

റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമര്‍ശകർ പറയുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള ഒരു ഗിമ്മിക്കാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

2004 ലാണ് ഷംന സിനിമയിലെത്തിയത്. തുടക്കത്തില്‍ മലയാള സിനിമകളില്‍ അഭിനയിച്ചു. അതിനു ശേഷം തെലുങ്ക്, തമിഴ് സിനിമകളില്‍ നിന്ന് അവര്‍ക്ക് ഓഫറുകള്‍ വന്നു. കന്നഡയില്‍ 'ജോഷ്' എന്ന ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഓസ്ട്രേലിയിൽ ഭൂചലനം

മെൽബൺ: ഓസ്ട്രേലിയിൽ ഭൂചലനം. മെൽബണിനു 200 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 

നിരവധി കെട്ടിടങ്ങൾ തകർന്നതായിട്ടാണ് പ്രാധമിക വിവരം. ഇതുവരെ മരണം റിപ്പോ‍ട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുട‍ർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.

Share it:

Entertainment

Mostreaded

Post A Comment: