www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പങ്കാളി അറിയാതെ കോണ്ടം മാറ്റുന്നു; പകരുന്നത് ലൈംഗിക രോഗങ്ങൾ വരെ; നിയമ നിർമാണത്തിന് തയാറെടുത്ത് അമേരിക്ക

Share it:



ന്യൂയോർക്ക്: കൗമാരം കഴിഞ്ഞാൽ സ്വയം പങ്കാളിയെ കണ്ടെത്തുന്നതാണ് അമേരിക്കയിലെ രീതി. വിവാഹം വൈകിയാണ് നടത്തുകയെങ്കിലും കണ്ടെത്തുന്ന പങ്കാളിയുമായി എല്ലാ തരത്തിലുമുള്ള ബന്ധം പുലർത്തുന്നത് സാധാരണമാണ്. കുറച്ചു നാളത്തെ ബന്ധത്തിനായി ഡേറ്റിങ് നടത്തുന്നവരും ഇവിടെ കുറവല്ല. എന്നാൽ ഇത്തരത്തിൽ ഡേറ്റിങ്ങിനായി കിടക്കയിലെത്തുന്ന പെൺകുട്ടികളെ കബളിപ്പിച്ച് ഗർഭിണിയാക്കുന്നതും ലൈംഗിക രോഗങ്ങൾ പരത്തുന്നതും രാജ്യത്ത് വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.  

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളി അറിയാതെ പുരുഷൻ കോണ്ടം ഊരിമാറ്റുകയോ, കേടാക്കുകയോ ചെയ്തുകൊണ്ടാണ് ഇത്തരത്തിൽ കബളിപ്പിക്കൽ നടക്കുന്നത്. ഇത് വ്യാപകമായതോടെ ഇതിനെതിരെ നിയമ നിർമാണം നടത്താനുള്ള തയാറെടുപ്പിലാണ് അമേരിക്കയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 

"കോണ്ടം സ്റ്റെൽത്തിങ്' എന്നാണ് പുരുഷൻമാരുടെ ഈ ചതിയെ വിളിക്കുന്നത്. ബന്ധപ്പെടാൻ തുടങ്ങുമ്പോൾ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാൻ കോണ്ടം ധരിക്കുന്ന അവർ ബന്ധം പുരോഗമിക്കുന്നതിനിടെ പങ്കാളി അറിയാതെ അത് നീക്കം ചെയ്തുകളയും. അറിയാതെ ഊരിപ്പോയതാണ് എന്നും മറ്റുമുള്ള ന്യായങ്ങൾ പിടിക്കപ്പെട്ടാൽ അവർ നിരത്താറുണ്ട്.  


ഗാർഡിയൻ പത്രമാണ് ഇത് സംബന്ധിച്ച് നിയമ നിർമാണം നടത്തുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. നിയമം പ്രാബല്യത്തിലായാൽ "കോണ്ടം സ്റ്റെൽത്തിങ്"നു ഇരയാകുന്ന സ്ത്രീകൾക്ക് അവരുടെ കാമുകന്മാർക്കെതിരെ കേസുകൊടുക്കാൻ പര്യാപ്തമാകും വിധം നിയമത്തെ ഭേദഗതി ചെയ്യാനുള്ള ബില്ലുമായി മുന്നോട്ടു വന്നിട്ടുള്ളത്.

വിശ്വസിക്കാൻ പറ്റാത്ത ആളാണ് തന്‍റെ കാമുകനെന്ന് അയാൾ തെളിയിച്ച സംഭവമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന  "കോണ്ടം സ്റ്റെൽത്തിങ്" എന്ന് 2017 -ൽ നടന്ന ഒരു സർവേയിൽ സാറ എന്ന യുവതി ഗാർഡിയനോട് പറയുകയുണ്ടായി. അത്രമേൽ വിശ്വാസയോഗ്യനായിരുന്നു എങ്കിൽ തന്‍റെ അറിവോ സമ്മതമോ കൂടാതെ കോണ്ടം ഊരി മാറ്റില്ലായിരുന്നു എന്നാണ് സാറ പറയുന്നത്.

ഇത്തരത്തിൽ വെറും പരസ്പര വിശ്വാസത്തിന്റെ പേരിൽ കോണ്ടം കൂടാതെ ബന്ധപ്പെട്ടവരും,  "കോണ്ടം സ്റ്റെൽത്തിങ്" നു ഇരയായി കാമുകരോട് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ കൂടാതെ ബന്ധപ്പെടേണ്ടി വന്നവരും ഒടുവിൽ സിഫിലിസ്, ഗൊണേറിയ, എയിഡ്സ് പോലുള്ള ഗുരുതരമായ ഗൃഹ്യരോഗങ്ങൾക്ക് ഇരകളായി ജീവിതകാലം മുഴുവൻ നരകിച്ചു കഴിയേണ്ടി വന്ന ചരിത്രമുണ്ട് അമേരിക്കയിൽ. 

ഇങ്ങനെ  "കോണ്ടം സ്റ്റെൽത്തിങ്" ന് തങ്ങളുടെ കാമുകിമാരെ നിർബന്ധിക്കുന്ന യുവാക്കളിൽ 29 ശതമാനം പേർക്കും ലൈംഗിക രോഗങ്ങളുണ്ട് എന്നതും ഞെട്ടിക്കുന്ന ഒരു കണക്കാണ്. ആഗ്രഹിക്കാതെ ഗർഭം ധരിക്കേണ്ടി വരിക എന്ന മറ്റൊരു റിസ്കും ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 12 ശതമാനം യുവതികളും തങ്ങൾ  "കോണ്ടം സ്റ്റെൽത്തിങ്"ന് ഇരകളായിട്ടുണ്ട് എന്നാണ് പറഞ്ഞത്.


നിലവിലെ ബിൽ പ്രകാരം  "കോണ്ടം സ്റ്റെൽത്തിങ്" ഒരു സിവിൽ ഒഫെൻസ് മാത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിന്‍റെ പേരിൽ കാമുകർക്ക് ജയിലിൽ പോകേണ്ട സാഹചര്യം എന്തായാലും ഉണ്ടാവാനിടയില്ല. എന്നാലും, ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് അധികം താമസിയാതെ തന്നെ തങ്ങളെ വഞ്ചിക്കുന്ന കാമുകരിൽ നിന്ന് കനത്ത തുക തന്നെ നഷ്ടപരിഹാരമായി ഈടാക്കാനുള്ള നിയമവ്യവസ്ഥതന്നെ അമേരിക്കയിൽ നിലവിൽ വരുമെന്നാണ് ആക്ടിവിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Share it:

world

Post A Comment: