കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിലുണ്ടായ വിവാദങ്ങൾക്കിടെ മത സൗഹാർദത്തിന്‍റെ സന്ദേശവുമായി സി.എസ്.ഐ സഭയും താഴത്തങ്ങാടി ഇമാമും. സി.എസ്.ഐ മധ്യകേരള മഹായിടകവ ബിഷപ്പ് മലയിൽ കോശി ചെറിയാനും താഴത്തങ്ങാടി ഇമാമുമാണ് മത സൗഹാർദത്തിൽ ഉലച്ചിൽ ഉണ്ടാകരുതെന്ന ആഹ്വാനവുമായി വാർത്താ സമ്മേളനം നടത്തിയത്.
മതേതരത്വം ഉയർത്തിപ്പിടിക്കാനാണ് സംയുക്ത വാർത്താ സമ്മേളനമെന്ന് സി.എസ്.ഐ സഭ വ്യക്തമാക്കി. എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്‍റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സിഎസ്ഐ ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
Also read: പങ്കാളി അറിയാതെ കോണ്ടം മാറ്റുന്നു; പകരുന്നത് ലൈംഗിക രോഗങ്ങൾ വരെ
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: