ന്യൂയോർക്ക്: അന്യഗ്രഹ ജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും ഒട്ടേറെ കഥകൾ പ്രചരിക്കുന്നുണ്ട്. ചിലത് കെട്ടുകഥകളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചിലത് നാളിതുവരെ ചുരുളഴിയാത്ത രഹസ്യമായി തുടരുകയുമാണ്. സമാനമായ ഒരു അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവാവ്.
സ്റ്റീവ് കോള്‍ബേണ്‍ എന്നയാളാണ് തന്നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോയതായും ശരീരത്തിൽ ചിപ്പ് കടത്തിവിട്ട് തന്നെ തിരികെ വിട്ടതായും അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു.
പറമ്പിലെ മരത്തിന്‍റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു.
മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്‍റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്.
ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു. തട്ടിക്കൊണ്ടുപോയതിന് ശേഷം തന്‍റെ ജീവിതം തന്നെ മാറിമറഞ്ഞതായും സ്റ്റീവ് കോള്‍ബേണ്‍ പറയുന്നു. ഇത്തരം അതിന്ദ്രീയ ശക്തികളെ തേടിയുള്ള അന്വേഷണം മൂലം തനിക്ക് ജോലി വരെ നഷ്ടപ്പെട്ടു.
ശരീരത്തില്‍ കടത്തിവിട്ട ചിപ്പ് വിശകലനം ചെയ്യാന്‍ സ്ഥാപനത്തിന്‍റെ ഉപകരണം ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് കമ്പനി തന്നെ പറഞ്ഞുവിട്ടതെന്നും സ്റ്റീവ് കോള്‍ബേണ്‍ വാദിക്കുന്നു. ഇയാളുടെ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ശാസ്ത്രീയമായ പരിശോധനകൾ ഒന്നും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: