ചെന്നൈ: അംഗനാവാടിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഛര്‍ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്‌തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപണം. രണ്ടു കുട്ടികള്‍ക്ക് ചികിത്സ തുടരുമെന്നും മറ്റു കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കേവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി പുനഃരാരംഭിച്ചിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: