ലണ്ടൻ: കോവിഡ് വ്യാപനത്തിനു പിന്നാലെ ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് തൊഴിൽ നഷ്‌ടം. സമ്പന്ന രാജ്യങ്ങളിൽ പോലും നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതിനിടെ യു.കെ.യിൽ നിന്നും ഒരു റെസ്റ്റോറന്‍റ് ഉടമ നൽകിയ ജോലി വാഗ്ദാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഉരുളക്കിഴങ്ങും ഇറച്ചിയും രുചിക്കാൻ ഒരാളെ ആവശ്യമുണ്ടെന്നാണ് പരസ്യത്തിലെ ആവശ്യം.
അതിനായി 500 പൗണ്ട്, ഏകദേശം 50,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. പ്രോ-ടാറ്റോ-ടാറ്റർ എന്നു വിളിക്കുന്ന തൊഴിലിനാണ് റെസ്റ്റോറന്‍റ് ആളെ തിരയുന്നത്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥി വറുത്ത ഉരുളക്കിഴങ്ങ് രുചിക്കണം. കൂടാതെ അവർക്ക് മാംസവും രുചിക്കേണ്ടി വരും.
അവരുടെ അംഗീകാരത്തിനു ശേഷം മാത്രമേ ഭക്ഷണണങ്ങൾ റെസ്റ്റോറന്‍റിൽ വിൽക്കു. ബോട്ടണിസ്റ്റ് എന്നാണ് റെസ്റ്റോറന്‍റിന്‍റെ പേര്. ഇവിടെ വിവിധ തരം വറുത്ത വിഭവങ്ങൾ ലഭ്യമാണ്. മികച്ച വറുത്ത ഉരുളക്കിഴങ്ങിനൊപ്പം ഈ ജോലിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി ബീഫ്, ചിക്കൻ, ആട്, പന്നിയിറച്ചി എന്നിവയുൾപ്പെടെ നാല് തരം മാംസവും രുചിക്കണം.
Also Read; കമ്മൽ ദ്വാരത്തിലൂടെ ലൈംഗിക ബന്ധത്തിനു ശ്രമം; യുവതിയുടെ ചെവിയിൽ ഗുരുതര പരുക്ക്
ജോലിക്ക് താൽപര്യമുള്ളവർക്കായി ഒരു ടെസ്റ്റിങ് സെക്ഷനും ഇവിടെ ക്രമികരിച്ചിട്ടുണ്ട്. സെപ്റ്റംബർ 19നാണ് ഇത് നടത്തുക. 500 വാക്കിൽ കുറയാത്ത ഒരു ഉപന്യാസവും അപേക്ഷകർ എഴുതേണ്ടതുണ്ട്. റോസ്റ്റ് ഡിന്നറിനെകുറിച്ചാണ് ഉപന്യാസം തയാറാക്കേണ്ടത്. ഇതിനു പുറമേ ഉരുളക്കിഴങ്ങിന്‍റെ രുചിയെ കുറിച്ച് 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും നിർമിക്കണം.
'നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കില്‍, ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല ജോലി'', എന്ന് കാണിച്ച് റെസ്റ്റോറന്‍റ് നല്‍കിയ തൊഴില്‍ പരസ്യം ഇപ്പോള്‍ വൈറലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ബോട്ടണിസ്റ്റ് റെസ്റ്റോറന്റ് ശൃംഖല ഒരു ചര്‍ച്ചാവിഷയമാണ്.
പ്രദേശത്തെ സസ്യശാസ്ത്രജ്ഞരുടെ അസാധാരണമായ സസ്യനിര്‍മ്മിതികളും, പുരാവസ്തുക്കളും, ചുവരുകളില്‍ തൂങ്ങിക്കിടക്കുന്ന ക്ഷുദ്രാഭരണങ്ങളും ഒക്കെ നിറഞ്ഞ ഒരു വ്യത്യസ്തമായ ഒരു ഭക്ഷണശാല ശൃംഖലയാണ് ബൊട്ടാണിസ്റ്റ്.
കൂടാതെ, ചിലര്‍ തത്സമയ സംഗീതം ആസ്വാദിക്കാനും, സരസ സംഭാഷണത്തിനും ഒക്കെ ഇവിടം തിരഞ്ഞെടുക്കുന്നു. എല്ലാവര്‍ക്കും അത്ഭുതകരമായ ആസ്വാദനങ്ങള്‍ക്കുള്ള ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: