ഇടുക്കി: ജില്ലയുടെ വികസന സ്വപ്‌നങ്ങൾക്ക് ഇനി ആകാശത്തോളം ഉയരം. കേരളപിറവി ദിനത്തിൽ ഇടുക്കിയിൽ ആദ്യമായി വിമാനം പറന്നിറങ്ങും. എൻ.സി.സി. കേഡറ്റുകൾക്ക് ഫ്ലൈയിങ് പരിശീലനം നൽകാൻ വണ്ടിപ്പെരിയാറ്റിലെ മഞ്ചുമലയിൽ നിർമിക്കുന്ന എയർ സ്ട്രിപ്പിലാണ് വിമാനം പറന്നിറങ്ങുക.
അടിയന്തിര സാഹചര്യങ്ങളിൽ എയർസ്ട്രിപ്പ് ജില്ലക്ക് ഉപകാരമാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം ജില്ലയിലെ വികസന സ്വപ്‌നങ്ങളിലേക്കുള്ള ദൂരം കുറക്കുന്നതുകൂടിയാണ് എയർസ്ട്രിപ്പിന്‍റെ വരവ്. നിലവിൽ 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണ് നിർമാണം നടക്കുന്നത്.
എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാണ് ആദ്യം ഇവിടെ പറന്നിറങ്ങുന്നത്. റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 ലാണ് നിർമാണം തുടങ്ങിയത്. ഒരുകിലോമീറ്ററില്‍ 650 മീറ്റർ റൺവേയുടെ നിർമാണം പൂർത്തിയായി. വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മാണം പുരോഗമിക്കുന്നു.
ഭാവിയിൽ വിമാനത്താവളമായി ഉയർത്താനായാൽ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം. എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന തീർഥാടകർക്കും വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്കും സൗകര്യമാകുന്നതാണ് പദ്ധതി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
രാമപുരം പീഡനം; പുറത്ത് വന്നത് പ്രതിയെ വീട്ടുകാർ കട്ടിലിനടിയിൽ നിന്നും പിടിച്ചതോടെ
കോട്ടയം: പാലാ രാമപുരത്ത് 16 കാരിയെ സഹപാഠിയടക്കം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം പ്രണയം മുതലാക്കിയാണ് യുവതി പീഡനത്തിനിരയായത്. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. അറസ്റ്റിലായ നാല് പേരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിൽ യുവാവിനെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്ത് വന്നത്. പുറത്തേക്ക് വാതിലുള്ള മുറിയിലാണ് പെൺകുട്ടി കിടന്നിരുന്നത്. ഈ വാതിലിലൂടെ വീടിനുള്ളിലെത്തിയാണ് പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
കേസിൽ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജൂൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതികളിൽ ഒരാൾ രാത്രി സമയത്ത് പെൺകുട്ടിയുടെ മുറിയിൽ കടന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടി മറ്റൊരു മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ പെൺകുട്ടിയുടെ മുറിയിൽ അനക്കം കേട്ടതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയെ കാണാൻ മുറിയിലെത്തിയ യുവാവ് കട്ടിലിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടി. എന്നാൽ വീട്ടുകാരുടെ പിടിവെട്ടിച്ച് യുവാവ് ഓടിരക്ഷപെട്ടു.
തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പെൺകുട്ടി ഇയാൾ മുമ്പും മുറിയിൽ എത്തിയിട്ടുണ്ടെന്നും താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും പറയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലർമാരുടെ അടുത്തെത്തിച്ചപ്പോഴാണ് മറ്റുള്ളവരുടെ പേരുകളും പുറത്ത് വരുന്നത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ് പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്.
പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു. അതേസമയം രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
Post A Comment: