കോട്ടയം: പാലാ രാമപുരത്ത് 16 കാരിയെ സഹപാഠിയടക്കം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം പ്രണയം മുതലാക്കിയാണ് യുവതി പീഡനത്തിനിരയായത്. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. അറസ്റ്റിലായ നാല് പേരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിൽ യുവാവിനെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്ത് വന്നത്. പുറത്തേക്ക് വാതിലുള്ള മുറിയിലാണ് പെൺകുട്ടി കിടന്നിരുന്നത്. ഈ വാതിലിലൂടെ വീടിനുള്ളിലെത്തിയാണ് പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
കേസിൽ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജൂൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതികളിൽ ഒരാൾ രാത്രി സമയത്ത് പെൺകുട്ടിയുടെ മുറിയിൽ കടന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടി മറ്റൊരു മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ പെൺകുട്ടിയുടെ മുറിയിൽ അനക്കം കേട്ടതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയെ കാണാൻ മുറിയിലെത്തിയ യുവാവ് കട്ടിലിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടി. എന്നാൽ വീട്ടുകാരുടെ പിടിവെട്ടിച്ച് യുവാവ് ഓടിരക്ഷപെട്ടു.
തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പെൺകുട്ടി ഇയാൾ മുമ്പും മുറിയിൽ എത്തിയിട്ടുണ്ടെന്നും താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും പറയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലർമാരുടെ അടുത്തെത്തിച്ചപ്പോഴാണ് മറ്റുള്ളവരുടെ പേരുകളും പുറത്ത് വരുന്നത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ് പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്.
നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു. അതേസമയം രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ന്യൂനമർദം കൂടുതൽ ശക്തിപ്പെട്ടു; 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും മഴ തുടര്‍ന്നേക്കും. കോട്ടയം നഗരത്തിൽ പുലർച്ചെ മുതൽ കനത്ത മഴയാണ്. ഇടുക്കിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുന്നുണ്ട്. ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post A Comment: