പെരുമ്പാവൂർ: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയ 53 കാരൻ പിടിയിൽ. കടുവാൾ സലിം ക്വാട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടേക്കാട് വീട്ടിൽ രാജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെരുമ്പാവൂരിൽ നിന്നും 15 കാരിയെ തട്ടിക്കൊണ്ട് പോയത്.
ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇൻസ്പെക്റ്റർ സി. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി എറണാകുളം മറൈൻഡ്രൈവിൽ ഉണ്ടെന്ന് വിവരം ലഭിച്ച് പൊലീസ് ഇവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: