www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിലൂടെയെത്തി കയറിപിടിച്ചു; പാറമട തൊഴിലാളി അറസ്റ്റിൽ

Share it:



മുണ്ടക്കയം: വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിൽ നിന്നും വന്ന് കയറിപിടിച്ച പാറമട തൊഴിലാളി അറസ്റ്റിൽ. മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് വല്യന്ത ഭാഗത്തായിരുന്നു സംഭവം. വീട്ടമ്മയായ യുവതി വൈകിട്ട് അഞ്ചിന് വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും വന്ന് കെട്ടിപ്പിടിച്ചത്. സംഭവത്തിൽ ആറ്റിങ്ങല്‍ വെള്ളാളൂര്‍ തടത്തില്‍ അരികത്ത് എസ്. ഉണ്ണി (41)യെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 

യുവതിയുടെ വീടിനു സമീപത്തെ പാറമടയിലാണ് ഉണ്ണി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് അതിക്രമം നടന്നത്. തുടർന്ന് യുവതി ഒച്ചവച്ചതോടെ ഓടി പാറമടയിൽ എത്തിയ ഉണ്ണി പാറയിടുക്കിൽ ഒളിച്ചിരുന്നു.  

മുണ്ടക്കയം പൊലിസ് ഇന്‍സ്‌പെക്ടര്‍ എ. ഷൈന്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ നിന്നും പ്രതി പിടിയിലായത്. സിപിഒമാരായ ജോഷി എം. തോമസ്, രഞ്ജിത് എസ്. നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ

ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്. 

റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു. 

Share it:

Crime

Post A Comment: