വ്യത്യസ്‌തതയ്ക്ക് വേണ്ടി ചിലർ ചില വേറിട്ട കാര്യങ്ങൾ ചെയ്യുന്നത് പതിവാണ്. എന്നാൽ ഇതിനായി സ്വന്തം മുടിക്ക് പകരം സ്വർണമുടി വച്ചു പിടിപ്പിച്ചാലോ. അത്തരം ഒരു വാർത്തയാണ് മെക്‌സിക്കോയിൽ നിന്നും പുറത്ത് വരുന്നത്. റാപ്പർ ആയ 23 കാരൻ ഡാൻ സുർ ആണ് ആ സാഹസം കാണിച്ചിരിക്കുന്നത്.
തലയിൽ സ്വാഭാവിക മുടിക്ക് പകരം സ്വർണ ചെയിനുകൾ സ്ഥാപിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയിൽ സ്വർണ ചെയിനുകൾ തുന്നി ചേർത്തു. ഇൻസ്റ്റാഗ്രാം പേജിൽ തൻ്റെ ഫോളോവേഴ്‌സിനായി സ്വർണ മുടിയുടെ ചിത്രങ്ങളും വിഡിയോക്കാളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ഡാൻ സുർ ഒരു റാപ്പറാണ്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹം പങ്കുവച്ച ഒരു വിഡിയോയിൽ, പിസ കഴിക്കുന്നതിനിടയിൽ കൈയിൽ സ്വർണക്കട്ടുകൾ പിടിച്ചും, തൻ്റെ സ്വർണമുടി കാണിച്ചും ഡാൻ ആളുകളെ രസിപ്പിക്കുന്നത് കാണാം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: