മുംബൈ: പ്രണയത്തിൽ നിന്നും പിൻമാറിയ യുവതിയുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങി നഗ്ന ദൃശങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് തിരയുന്നു. മുംബൈയിലാണ് സംഭവം. 45 കാരനായ ദീലീപ് ജെയ്ൻ എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളുമായി പ്രണയത്തിലായിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
വിരാർ സ്വദേശിനിയായ 29 കാരിയാണ് അതിക്രമത്തിന് ഇരയായത്. ഒരുവർഷം മുൻപാണ് സ്ഥലത്തെ വ്യാപാരിയായ ദിലീപ് ജെയ്നുമായുള്ള ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയത്. ഇതോടെ സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പങ്കുവച്ചു. യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചായിരുന്നു അക്കൗണ്ടുകൾ തുടങ്ങിയത്. അക്കൗണ്ടിൽ താൻ വാട്‌സാപ്പ് കോളിനു താൽപര്യമുള്ളയാളാണെന്നും കുറിച്ചിരുന്നു. ഫോൺ നമ്പറും വ്യാപകമായി പ്രചരിപ്പിച്ചു.
ഫോണിലേക്ക് നിരന്തരം പലരും വിളിച്ചതോടെയാണ് യുവതി വിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതിപ്പെട്ടു. ഏഴ് എഫ്ഐആറുകൾ പ്രതിക്കെതിരെ ഉണ്ടെന്ന് വിരാർ പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. പ്രതി ഇപ്പോഴും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് കുടുംബം പറയുന്നു. പല നമ്പറുകളില്‍ നിന്നാണ് ഫോൺവിളി എത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ആറ് വയസുള്ള കുട്ടിയുടെ കൺമുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം; വനിതാ പൊലീസ് അറസ്റ്റിൽ
ജയ്‌പൂർ: ആറ് വയസുള്ള മകൻ നോക്കി നിൽക്കെ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അറിയാതെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയും മേലുദ്യോഗസ്ഥനും കുടുങ്ങിയത്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ഈ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ തന്നെ വീഡീയോ ദൃശ്യം കോപ്പി ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Post A Comment: