www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1815) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി; സദാചാര ആങ്ങളമാർക്ക് കിടിലൻ മറുപടിയുമായി സയനോര

Share it:



കൊച്ചി: സൈബർ ഇടത്തിലെ സദാചാര ആങ്ങളമാർക്ക് കിടിലൻ മറുപടിയുമായി ഗായിക സയനോര. കഴിഞ്ഞ ദിവസം സയനോര ഉൾപ്പെടെയുള്ളവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും താരങ്ങൾ നേരിടേണ്ടി വന്നു.  

ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം സയനോരയും ചേർന്ന് നൃത്തം വക്കുന്നതായിരുന്നു വീഡിയോ. മനോഹരമായ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു. എന്നാൽ വീഡിയോയിൽ നടിമാരുടെ വസ്ത്ര ധാരണത്തെ ചൊല്ലിയായിരുന്നു പിന്നീട് സൈബർ ഇടത്തിൽ ചർച്ചകൾക്ക് ചൂടു പിടിച്ചത്. 

കൂട്ടത്തിൽ സയനോരക്കായിരുന്നു ഇത്തരത്തിൽ കൂടുതൽ അധിഷേപം ഏൽക്കേണ്ടി വന്നത്. അതേസമയം തന്നെ മോശമായി ചിത്രീകരിച്ചവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായിട്ടാണ് സയനോര വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌തു കൊണ്ടാണ് സയനോരയുടെ പ്രതിഷേധം. കഹി ആഗ് ലഗേ ലഗ് ജാവേ എന്നാണ് ഫോട്ടോക്ക് കുറിപ്പ് നൽകിയിരിക്കുന്നത്. ഒപ്പം എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്. നിരവധി താരങ്ങൾ സയനോരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

താൾ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനൊപ്പമാണ് താരങ്ങൾ നൃത്തം ചെയ്യുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ. സമൂഹ മാധ്യമങ്ങളിൽ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവക്കുന്നതും പതിവാണ്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു. ചില്ലി ഗ്രാമത്തിലാണ് കുട്ടികൾ മരിച്ചത്. ഗ്രാമത്തിൽ 80ലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

രോ​ഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഡെങ്കിപനിയാണെന്നാണ് നിഗമനം. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി


Share it:

Entertainment

Gallery

Post A Comment: