സേലം: കഞ്ചാവ് ലഹരിയിൽ 16 കാരൻ തീയിട്ട വീടിനുള്ളിൽ മുത്തഛനും മുത്തശിയും വെന്തു മരിച്ചു. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 60 കിലോമീറ്റർ അകലെ ആത്തൂരിലാണ് സംഭവം. ഭാരതി നഗർ സ്വദേശിയായ 75 വയസുകാരനും ഭാര്യയായ 65 വയസുകാരിയുമാണ് മരിച്ചത്.
ഇവരുടെ കൊച്ചുമകൻ ആത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. ലഹരി ഉപയോഗിക്കരുതെന്ന് മുത്തഛനും മുത്തശിയും നിർബന്ധിച്ചതുകൊണ്ടാണ് വീടിനു തീവച്ചതെന്ന് കൊച്ചുമകൻ പറഞ്ഞതായി പൊലീസ് പറഞ്ഞു.
12 നു പുലർച്ചെ രണ്ടോടെയാണ് സംഭവം. മുത്തഛനേയും മുത്തശിയേയും മുറിയിൽ പൂട്ടിയിട്ട കൊച്ചുമകൻ, ഓലമേഞ്ഞ വീടിനും മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്ന് സമീപവാസികൾ പൊലീസിന് മൊഴി നൽകി. ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ കൊച്ചുമകൻ വീട് കത്തുന്നത് നോക്കി നിൽക്കുകയായിരുന്നു. കാലുകൾക്കു ബലക്ഷയമുള്ള ദമ്പതികൾക്ക് രക്ഷപെടാൻ കഴിഞ്ഞില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: