റിയാദ്: 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്‍റെ സാനിധ്യം കണ്ടെത്തി. ദുബായിലാണ് പൊലീസ് വകുപ്പിലെ ഫോറൻസിക് ഡോക്‌ടർമാർ ഇക്കാര്യം പുറത്ത് വിട്ടത്. അടുത്തിടെ മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളിലാണ് വൈറസിന്‍റെ സാനിധ്യം കണ്ടത്. വെള്ളത്തില്‍ മുങ്ങി മരിച്ച ഒരാളുടെ 30 ദിവസം പഴക്കമുള്ള മൃതശരീരത്തിലാണ് കോവിഡ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. 17 ദിവസം പഴക്കമുള്ള മറ്റൊരു മൃതദേഹത്തിലും കോവിഡ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലാണ് കോവിഡ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
തങ്ങളുടെ പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യലൈസ്ഡ് ജേണലുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബായ് പൊലീസിന്‍റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ. അഹ്മദ് അല്‍ ഹാഷെമി 'അല്‍ ബയാന്‍' ദിനപ്പത്രത്തെ അറിയിച്ചു. നിലവിലെ ഗവേഷണങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യന്‍ മരിക്കുന്നതോടെ നശിക്കും. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വേറിട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: