www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1747) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 68 പേർക്ക് പുതുതായി രോഗം

Share it:



റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 68 പേർക്ക്. 24 മണിക്കൂറിനിടെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് ചികിത്സയിൽ കഴിയുന്ന 77 പേർ സുഖം പ്രാപിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,479 ആയി.  

അതിൽ 5,35,450 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആണ്. 98 ശതമാനമാണ് ഇപ്പോൾ രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 17, കിഴക്കൻ പ്രവിശ്യ 7, മദീന 5, അസീർ 4, ജീസാൻ 3, അൽഖസീം 3, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, നജ്‌റാൻ 1, ഹായിൽ 1. കോവിഡ് വാക്സിനേഷൻ 40,570,440 ഡോസ് കവിഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ ഒന്ന് മുതൽ തുറക്കും. കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ്  ആരോഗ്യ വിദഗ്ധരുടെ  അഭിപ്രായമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം വാർത്താക്കുറിപ്പിൽ പറയുന്നു. 

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളെജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കുകയാണ്.

Share it:

Gulf

Post A Comment: