www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒൻപതര കിലോ ഭാരം; വീട്ടമ്മയുടെ ഗർഭാശയ മുഴ നീക്കം ചെയ്‌തു

Share it:

ഇടുക്കി: വീട്ടമ്മയുടെ ഗർഭപാത്രത്തിനുള്ളിലെ ഒൻപതര കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്‌തു. നെടുങ്കണ്ടം കാരയ്ക്കാട്ട് മറിയക്കുട്ടിയ്ക്കാണ് കട്ടപ്പന സഹകരണ ആശുപത്രിയിൽ പുതുജീവൻ ലഭിച്ചത്. പല ആശുപത്രികളിലും കാണിച്ചെങ്കിലും ശസ്ത്രക്രിയ ചെയ്യാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് മറിയക്കുട്ടിയും കുടുംബവും കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിയത്. 

തുടർന്ന് ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. ജോസന്‍ വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. സാധാരണഗതിയില്‍ ഗര്‍ഭാശയതത്തിനുളളില്‍  ഇത്രയും വലിപ്പമുള്ള മുഴ കാണാറില്ലെന്ന് ഡോ. ജോസന്‍ വര്‍ഗീസ് പറഞ്ഞു.  

മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്. ആരോഗ്യം വീണ്ടെടുത്ത മറിയക്കുട്ടി ആശുപത്രി വിട്ടു. അനസ്തേഷ്യോളജി  വിഭാഗം  മേധാവി ഡോ. ഷനാജ് സലീം, സീനിയര്‍ സ്റ്റാഫ് നേഴ്സുമാരായ ജാസ്മിന്‍ ജോസ്, ഷെറില്‍ പൗലോസ് എന്നിവരും ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്റ്റേ കമ്പി കെട്ടാൻ കയറിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചു 

ഇടുക്കി: പൊട്ടിയ സ്റ്റേ കമ്പി കെട്ടാൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞു വീണു മരിച്ചു. വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പുളിയൻമല നൂറേക്കറിലായിരുന്നു അപകടം. ഇവിടെ പോസ്റ്റിന്‍റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു. 

ഇത് നന്നാക്കാനായി കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു കീഴിലെ ജോലിക്കാർക്കൊപ്പം സുരേഷും സ്ഥലത്തെത്തുകയായിരുന്നു. കമ്പി കെട്ടാൻ പോസ്റ്റിലേക്ക് കയറിയതിനു പിന്നാലെ ചുവട്ടിലെ മണ്ണിളകി പോസ്റ്റ് മറിഞ്ഞു. സേഫ്‌റ്റി ബെൽറ്റ് ഘടിപ്പിച്ചിരുന്നതിനാൽ സുരേഷിനു ചാടി രക്ഷപെടാനായില്ല. 

പോസ്റ്റിനൊപ്പം സുരേഷും വീണു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയാണ് ഭാര്യ. ദേവികൃഷ്‌ണ, ദയ കൃഷ്ണ എന്നിവർ മക്കളാണ്. 

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light