www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിരുന്നിന് വീട്ടിൽ വിളിച്ചു വരുത്തിയ സഹപ്രവർത്തകയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

Share it:



മലപ്പുറം: സഹപ്രവർത്തകയെ വിരുന്നിന് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു. ആശുപത്രി ജീവനക്കാർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം നടന്നത്. കേസിൽ അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി. ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഞായറാഴ്ച്ചയാണ് പീഡനം നടന്നത്. വൈകിട്ട് മൂന്നരയോടെ ജോണിന്‍റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു. എസ്.ഐ. സി.കെ നൗഷാദിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു. ചില്ലി ഗ്രാമത്തിലാണ് കുട്ടികൾ മരിച്ചത്. ഗ്രാമത്തിൽ 80ലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

രോ​ഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഡെങ്കിപനിയാണെന്നാണ് നിഗമനം. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി

Share it:

Crime

Post A Comment: