ഭോപ്പാൽ: ട്രാഫിക് സിഗ്നൽ എത്രയും വേഗം കടന്നു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് ഏവരും. എന്നാൽ ട്രാഫിക് സിഗ്നലിലെ സീബ്രാ ലൈനിൽ യുവതി നൃത്തം വച്ചാലോ. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തുമ്പോഴാണ് സീബ്രാ ലൈനിൽ യുവതിയുടെ കിടിലൻ ഡാൻസ് പെർഫോമൻസ്. അതേസമയം ഡാൻസ് കിടിലമാണെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് യുവതിക്ക് പൊലീസിന്‍റെ വക നോട്ടീസും കിട്ടി.
ഇൻഡോറിലാണ് സംഭവം നടന്നത്. ശ്രേയ കൽറയെന്ന യുവതിയാണ് ഡാൻസ് അവതരിപ്പിച്ചത്. തിരക്കുള്ള റോഡിലായിരുന്നു യുവതിയുടെ പെർഫോമൻസ്. മൂന്ന് ദിവസം മുമ്പ് യുവതി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
വീഡിയോ ഇതോടെ വൈറലായി മാറി. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതി റോഡ് മുറിച്ചു കടന്ന് സീബ്ര ലൈനിലേക്ക് ഓടിയെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ സമയത്ത് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ നിർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. നൃത്തം കണ്ട് ഓടിക്കൂടിയവർ വീഡിയോ പകർത്താനും ശ്രമിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: