കോട്ടയം: പാലാ രാമപുരത്ത് 16 കാരിയെ സഹപാഠി അടക്കം നാല് പേർ പീഡനത്തിനിരയാക്കി. സംഭവത്തിൽ രാമപുരം ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), കൊണ്ടാട് സ്വദേശിയായ പതിനാറുകാരൻ എന്നിവർ അറസ്റ്റിലായി. പോക്‌സോ അടക്കമുള്ള കേസുകൾ ചുമത്തിയാണ് രാമപുരം പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ 16 കാരന്‍റെ സഹപാഠിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ പരിചയം സ്ഥാപിച്ച അർജുൻ ബാബുവാണ് ആദ്യം പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം തന്‍റെ സുഹൃത്തുക്കളായ മറ്റു മൂന്നു പേരോടും അറിയിച്ചതോടെ ഇവരും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് ഇവർ മാറി മാറി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരാണ് പീഡന വിവരം കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.
Also read: പങ്കാളി അറിയാതെ കോണ്ടം മാറ്റുന്നു; പകരുന്നത് ലൈംഗിക രോഗങ്ങൾ വരെ
തുടര്‍ന്ന് രക്ഷിതാവിന്‍റെ പരാതിയിൽ രാമപുരം പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: