കൊച്ചി: ആൺ സുഹൃത്തിനെ ഭയപ്പെടുത്താൻ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച യുവതി അബദ്ധത്തിൽ തീ പിടിച്ച് മരിച്ചു. അങ്കമാലി കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്‍റെ മകൾ ബിന്ദുവാണ് (38) തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മൂക്കന്നൂരിലെ വാടക വീട്ടിൽ വച്ച് സെപ്റ്റംബർ ആറിനാണ് യുവതിക്ക് പൊള്ളലേറ്റത്. രാത്രി 11നായിരുന്നു യുവതിക്ക് പൊള്ളലേറ്റത്. ആറ് വർഷം മുമ്പ് യുവതിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിനുപിന്നാലെ നാളുകളായി യുവതി ഈ വീട്ടിൽ ഒറ്റക്കായിരുന്നു താമസം.
സംഭവ ദിവസം ആൺസുഹൃത്തിനെ ഭയപ്പെടുത്താൻ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. അബദ്ധത്തിൽ ലൈറ്റർ തെളിച്ചതോടെ ദേഹത്താകമാനം തീ പടരുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.
യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആൺസുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടർന്നാണു പൊള്ളലേറ്റതെന്നും സംശയിക്കുന്നുണ്ട്. തീ കെടുത്താനുള്ള ശ്രമത്തിനിടെ ആൺ സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ യുവതിയെ ഇയാൾ തന്നെയാണ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാൾ ഇവിടെ നിന്നും കടന്നു കളയുകയും ചെയ്‌തു. തുടർന്ന് ബന്ധുക്കളാണു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബിന്ദു ഞായറാഴ്ച രാവിലെ മരിച്ചു. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോംനഴ്സിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണു താമസം.
ആൺസുഹൃത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പിൽനിന്നു പൊള്ളലേറ്റതാണെന്നാണു യുവതി ആശുപത്രിയിൽ മൊഴി നൽകിയത്. ഒരു സുഹൃത്തിന്‍റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണു ആൺസുഹൃത്ത് സ്വന്തം വീട്ടിൽ അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണു യുവതിക്കു പൊള്ളലേൽക്കുമ്പോൾ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
16കാരനുമായി അശ്ലീല ചാറ്റ്; 24 കാരൻ അറസ്റ്റിൽ
ഉദുമ: പെൺകുട്ടിയാണെന്ന് ധരിപ്പിച്ച് 16കാരനുമായി അശ്ലീല വീഡിയോ ചാറ്റ് നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് കളനാട്ട് മുഹമ്മദ് മൻസിലിൽ കെ.പി. മുഹമ്മദ് ഫിറോസ് (24) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെൺകുട്ടിയാണെന്ന് തെറ്റിധരിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽനിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തിൽ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്.
എന്നാൽ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നൽകുകയായിരുന്നു. പതിനാറുകാരനോട്, തിരിച്ച് നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാർഥി വിവരം വീട്ടിൽ പറയുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സി.ഐ സി. ഭാനുമതിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: