ഷിംല: കുരങ്ങനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തലകീഴായി താഴേക്ക് പതിച്ചു. നാല് വയസുകാരൻ അടക്കം കുടുംബത്തിലെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപെട്ടു. എലിവേറ്റഡ് റോഡിൽ നിന്നും താഴേകൂടെ കടന്നു പോകുന്ന റോഡിലേക്കാണ് കാർ പതിച്ചത്.
ഹിമാചൽപ്രദേശിലെ ഷിംലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നിലേക്ക് കുരങ്ങൻ വന്നതാണ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. കുരങ്ങനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിക്കുകയായിരുന്നു.
അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എലിവേറ്റഡ് ഹൈവേയിൽ നിന്ന് താഴെക്കൂടി കടന്നു പോകുന്ന റോഡിലേക്ക് കാർ വീണു. കാർ മലക്കം മറിയുനനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വാഹനം മറിയുന്നത് കണ്ട് രണ്ട് വഴിയാത്രക്കാരാണ് രക്ഷയ്‌ക്കെത്തിയത്. ഓടിക്കൂടി ആളുകൾ കാറിൽ നിന്ന് യാത്രക്കാരെ പുറത്തേയ്ക്ക് എടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: