www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റെയിൽവെ ട്രാക്കിലൂടെ പബ്‌ജി കളിച്ചു നടന്ന പത്താം ക്ലാസ് വിദ്യാർഥികൾ ട്രെയിൻ ഇടിച്ചു മരിച്ചു

Share it:



ലക്‌നൗ: മൊബൈലിൽ പബ്‌ജി കളിച്ച് റെയിൽവെ ട്രാക്കിലൂടെ നടന്ന പത്താം ക്ലാസ് വിദ്യാർഥികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ലക്ഷ്മി നഗറിലാണ് അപകടമുണ്ടായത്. കപിൽ (18), രാഹുൽ (16) എന്നിവരാണ് മരിച്ചത്. 

ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരും റെയിൽവെ ട്രാക്കിലൂടെ പബ്‌ജി കളിച്ചുകൊണ്ട് നടക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നത് ഇരുവരും കണ്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

രണ്ട് പേരുടെയും മൊബൈൽ ഫോണുകൾ അപകട സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒരുമൊബൈൽ പൂർണമായും തകർന്നു. മറ്റൊന്നിന് കേടുപാട് സംഭവിച്ചിട്ടില്ല. ഇതിൽ പപബ്‌ജി ഗെയിം ഓൺ ചെയ്‌ത നിലയിലായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും 

ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്. 

പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം  ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. 

പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 


Share it:

National

Post A Comment: