www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

Share it:


ഇടുക്കി: അറ്റകുറ്റപ്പണി നടത്താൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പന നഗരത്തിൽ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബാണ് (ബെന്നി-52) മരിച്ചത്. നഗരത്തിലെ വൈദ്യുത പോസ്റ്റിൽ തകരാർ പരിഹരിക്കാനായിട്ടാണ് ബെന്നി കയറിയത്.  

എന്നാൽ ഇതിനിടെ വൈദ്യുത പ്രവാഹം ഉണ്ടാകുകയായിരുന്നുവെന്നാണ് കരുതുന്നത്. ലൈൻ ഓഫ് ചെയ്‌ത ശേഷമാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ പീന്നീട് എങ്ങനെ ലൈനിൽ വൈദ്യുത പ്രവാഹമുണ്ടായി എന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്. 

ജനറേറ്ററിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. വൈദ്യുത പോസ്റ്റിനു മുകളിൽ ഷോക്കേറ്റ ബെന്നിയെ ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് താഴെയിറക്കിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും 

ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്. 

പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം  ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. 

പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 

Share it:

Idukki

Post A Comment: