ചെന്നൈ: അമരത്വം ലഭിക്കാൻ ഭർത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചുമൂടി. തമിഴ്‌നാട്ടിലെ പെരുമ്പാക്കത്താണ് സംഭവം. സ്വയം പൂജാരിയെന്ന് വിശേഷിപ്പിച്ച ഭർത്താവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ജീവനോടെ കുഴിച്ചുമൂടിയതെന്ന് ഭാര്യ പറഞ്ഞു. കലൈഞ്ജർ കരുണാനിധി നഗറിൽ താമസിക്കുന്ന നാഗരാജ് (59) എന്നയാളാണ് കൊല്ലപ്പെട്ടത്.
ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മകൾ വൈകിട്ട് വീട്ടിലെത്തിയപ്പോൾ നാഗരാജിനെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പിതാവിനെ അമ്മ ജീവനോടെ കുഴിച്ചുമൂടിയെന്ന് കണ്ടെത്തിയത്. സ്വയം പൂജാരിയെന്ന് വിശേഷിപ്പിച്ച നാഗരാജ് വീടിനോട് ചേർന്ന് ക്ഷേത്രം നിർമിക്കുകയും ഇവിടെ നിരവധി പേർ എത്തുകയും ചെയ്തിരുന്നു.
ഈ മാസം 16ന് നെഞ്ചു വേദന അനുഭവപ്പെട്ടതോടെ നാഗരാജ് ഭാര്യയോട് താൻ മരിക്കാൻ പോകുകയാണെന്നും സ്വർഗത്തിൽ അമരത്വം ലഭിക്കാൻ തന്നെ ജീവനോടെ കുഴിച്ചിടണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ വാക്ക് വിശ്വസിച്ച ഭാര്യ കുഴിയെടുത്ത് നാഗരാജിനെ അവിടെ ഇട്ട് മൂടുകയായിരുന്നു.
വീട്ടിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് വീടിനു പിന്നിൽ വലിയ കുഴിയെടുത്തത്. 17നാണ് നാഗരാജിനെ കുഴിയിലേക്കിട്ട് മൂടിയത്. ഈ സമയത്ത് ഇദ്ദേഹത്തിനു ബോധമില്ലായിരുന്നുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് മകൾ വീട്ടിലെത്തിയത്. മകൾ പിതാവിനെ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്ന ശേഷം ഭാര്യയെ അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും
ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post A Comment: